Mob pelted stones at house of Muslim yoga teacher
യോഗ അധ്യാപികയായ മുസ്ലിം സ്ത്രീയുടെ വീടിന് നേരെ ആക്രമണം. റാഞ്ചിയിലാണ് സംഭവം. യോഗ അഭ്യസിപ്പിക്കുന്ന റഫിയാ നാസിനെതിരേ സ്വന്തം സമുദായത്തില്‍ നിന്നുള്ളവരാണ് ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇവര്‍ യോഗ അഭ്യസിപ്പിക്കുന്നതിനെതിരെ രണ്ടു ദിവസം മുമ്പ് ചില സമുദായംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം റാഫിയ നാസ് തങ്ങളെ അറിയിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മതവിശ്വാസിയായ റഫിയാ യോഗ പരിശീലിപ്പിക്കുന്നത് ദൈവനിന്ദയാണെന്നാണ് ഭീഷണിപ്പെടുത്തുന്നവര്‍ ആരോപിക്കുന്നത്. ആദ്യം ഫേസ് ബുക്കിലൂടെയായിരുന്നു ഭീഷണി. പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഫത് വയും ഭീഷണിയും കൊണ്ട് തന്നെ തളര്‍ത്താനാകില്ലെന്ന നിലപാടാണ് റാഫിയക്കുള്ളത്. താന്‍ യോഗ അഭ്യാസിപ്പിക്കുന്നത് തുടരുമെന്നും റാഫിയ വ്യക്തമാക്കി. 2015ലും തനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.